ചെറിയനാട് ഗ്രാമപഞ്ചായത്തിന്റെ ചരിത്രം
കൊല്ലങ്ങൾക്കു മുമ്പ് ഈപ്രദേശത്തിന്റെ പടിഞ്ഞാറു ഭാഗം കായംകുളം രാജാവിന്റേയും കിഴക്കുഭാഗം പന്തളംരാജാവിന്റേയും അധീനതയില് ആയിരുന്നുവെന്നും അവരുതമ്മില് പടവെട്ടിയതിന്റെ പ്രതീകമായാണ് പടനിലം എന്ന പേര് ഈ ഗ്രാമത്തിന്റെ കേന്ദ്രഭാഗത്തിന് ലഭിച്ചതെന്നും കേൾക്കുന്നു. കായംകുളം രാജാവ് പണികഴിപ്പിച്ചതെന്നു വിശ്വസിക്കുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രം ചെറിയനാടിന്റെ പരദേവനായ സുബ്രഹ്മണ്യന്റെ പേരിലുള്ളതാണ്. ഞാഞ്ഞൂക്കാട്, ചെറുവല്ലൂര് , ചെറുമിക്കാട്, മാമ്പ്ര, കുരണ്ടിപ്പള്ളിശ്ശേരി, അരിയുണ്ണിശ്ശേരി, കടയിക്കാട്, ഇടമുറി, അത്തിമൺചേരി, മണ്ടപരിയാരം, ഇടവങ്കാട്, തുരുത്തിമേല് ,മൂലിയോട് എന്നീ പതിമൂന്നുകരക്കാരുടെ വകയായി ക്ഷേത്രത്തിലെ പുറപ്പാട് മഹോത്സവത്തിൽ പ്രസിദ്ധമായ പള്ളിവിളക്ക് ദേവനെ അകമ്പടിസേവിച്ചിരുന്നു. ഭക്തിനിര്ഭരവും നയനാനന്ദകരവുമായ ഈ കാഴ്ചകാണാൻ വിദൂരസ്ഥലങ്ങളിൽ നിന്നുപോലും ധാരാളം ആളുകൾ എത്തിച്ചേർന്നിരുന്നു. ജനപങ്കാളിത്തത്തിന്റെ...
കൂടുതൽ വായിക്കുക